കുമ്പളങ്ങി: എസ്.എൻ.ഡി.പി യോഗം കുമ്പളങ്ങി സൗത്ത് 2899-ാംനമ്പർ ശാഖയിൽ ഇന്ന് മഹാസമാധിദിനം ആചരിക്കും. ശാഖാമന്ദിരത്തിൽ രാവിലെ എട്ടിന് പ്രസിഡന്റ് കെ.കെ. ശശികുമാർ പതാക ഉയർത്തും. ശ്രീനാരായണ ധർമ്മപ്രബോധിനിസഭ, ശ്രീനാരായണ സേവാസംഘം, ഈഴവോദയസമാജം ശ്രീസുബ്രഹ്മണ്യക്ഷേത്രം, കുടുംബയോഗങ്ങൾ, മൈക്രോ ഫിനാൻസ് യൂണിറ്റുകൾ, വനിതാസംഘം, യൂത്ത്മൂവ്മെന്റ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണം. രാവിലെ 8.30ന് ഈഴവോദയസമാജം ശ്രീസുബ്രഹ്മണ്യക്ഷേത്രത്തിൽ നിന്ന് ശാന്തിയാത്ര തുടങ്ങി ഗുരുവരമഠത്തിൽ സമാപിക്കും.