തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി. യോഗം പെരുമ്പളം കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 95-ാ മത് ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണവും ഉപവാസവും ഇന്ന് കനകക്കുന്ന് നഗറിൽ നടക്കും. ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനത്തിൽ സമൂഹ പ്രാർത്ഥന, ഉപവാസ യജ്ഞം, പ്രഭാഷണങ്ങൾ എന്നിവ നടക്കും. ചടങ്ങിൽ കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഡി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. യൂത്ത് മൂവ്മെന്റ് കേന്ദ്ര സെക്രട്ടറി കെ.എം. മണിലാൽ ഉദ്ഘാടനം ചെയ്യും. സുലേഖ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് വിവിധ ശാഖകളുടെ ഭാരവാഹികൾ ആയ വി. വിജീഷ്, പി.വി. വിനീഷ്, സിന്ധു അജയൻ, പി.കെ. ബാബു, എം.എ. ബാബു, വി.എസ്. ബിനുലാൽ, കെ.ടി. സുനിൽകുമാർ, യു.പി. സൗന്ദരരാജൻ, സി.സി. സലിംകുമാർ, ഭഗവത് സിംഗ്, ഗോപേഷ്, ജി. മനോഹരൻ, വിജയൻ, ദീപ ഷാജി, പി.യു. അജയൻ, ഷിജു കുടകത്തുംചിറ, സരസമ്മ ടീച്ചർ, മധു പുളിക്കൽ, അജിത രാജീവ് എന്നിവർ സംസാരിക്കും. ഫേസ് ഓഫ് ഇന്ത്യ മിസ്റ്റർ കേരളയായി തിരഞ്ഞെടുത്ത ഉജ്വൽ ഉദയനെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിക്കും. ബിനു കണ്ടക്കാത്ര സ്വാഗതവും സുജിത്ത് ശാന്തി കൃതജ്ഞതയും പറയും.