
അങ്കമാലി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അങ്കമാലി ഏരിയാ സമ്മേളനം കറുകുറ്റി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. ഷൈല ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഗ്രേസി ദേവസ്സി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം റഷീദ സലീം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ചന്ദവതി രാജൻ, ജിഷ ശ്യാം, മേരി ആന്റണി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ. തുളസി, വത്സലാ ഹരിദാസ്, രംഗമണി വേലായുധൻ, ആനി ജോസ്, ഷോബി ജോർജ്, സംഘാടകസമിതി ചെയർമാൻ കെ.പി റെജീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വിനിത ദിലീപ് (പ്രസിഡന്റ്), ജിഷ ശ്യാം (സെക്രട്ടറി), ആൻസി ജിജോ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.