തെക്കൻ പറവൂർ: എസ്.എൻ.ഡി.പി യോഗം 200-ാം നമ്പർ തെക്കൻ പറവൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി ദിനാചരണം ആചരിക്കും. രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ ഗുരുപൂജ സമൂഹ പ്രാർത്ഥന ഗുരുപുഷ്പാഞ്ജലി എന്നിവ നടക്കും. തുടർന്ന് 9 മണിക്ക് ഉപവാസം ആരംഭിക്കും. ശാഖാ യോഗം പ്രസിഡന്റ് കെ.കെ. വിജയൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ശേഷാദ്രിനാഥൻ സ്വാഗതം ആശംസിക്കും. തുടർന്ന് ഗുരുസാഗരം പഠന ക്ലാസിലെ കുട്ടികൾ നയിക്കുന്ന സമൂഹ പ്രാർത്ഥന. ഡോ. ആർ. സുഭാഷ് ഹരിപ്പാട്, പ്രമീൽ കുമാർ വൈക്കം എന്നിവർ പ്രഭാഷണങ്ങൾ നടത്തുന്നു. മൂന്നുമണിക്ക് ഗുരുപൂജ, 3.30ന് മഹാസമാധിപൂജ ക്ഷേത്രം മേൽശാന്തി സി.പി. സനോജ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തും. തുടർന്ന് ഉപവാസ സമർപ്പണം, ഗുരുപ്രസാദ വിതരണം, വൈകിട്ട് ദീപാരാധന, സമ്പൂർണ്ണ ദീപക്കാഴ്ച എന്നിവ നടക്കും.