ഉദയംപേരൂർ: എസ്.എൻ.ഡി.പി. യോഗം 1084-ാം നമ്പർ ശ്രീ നാരായണ വിജയ സമാജത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു ദേവന്റെ 95-ാമത് മഹാ സമാധിദിനാചരണം ക്ഷേത്രാങ്കണത്തിൽ വച്ച് ഇന്ന് നടക്കും. രാവിലെ 8 മണിക്ക് ഗുരുപൂജ, 9ന് ഉപവാസം, ഗുരുസമക്ഷം ക്ലാസിലെ കുട്ടികളുടെ ഗുരുദേവ കൃതികളുടെ ആലാപനം, ഉപവാസം ഉദ്ഘാടനം വൈപ്പിൻ മണ്ഡലം എം.എൽ.എ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ നിർവ്വഹിക്കും. തുടർന്ന് സന്ധ്യ കുമരകം, കുമാരി ദിയ രാജേഷ് എന്നിവരുടെ ഗുരുദേവ പ്രഭാഷണം, സമൂഹപ്രാർത്ഥന, മഹാസമാധി പൂജ, പ്രസാദ വിതരണവും വൈകിട്ട് 6:30ന് ദീപാരാധനയും ശാഖയിലെ പോഷക സംഘടനകളുടേയും കുടുംബയൂണീറ്റുകളുടേയും നേതൃത്വത്തിൽ ശാഖാതിർത്തി മുഴുവൻ സമ്പൂർണ്ണ ദീപക്കാഴ്ച നടക്കും