maliankara

പറവൂർ: മാല്യങ്കര ശ്രീനാരായണ ഗുരുദർശനവേദിയുടെ ആഭിമുഖ്യത്തിൽ ഗുരുമണ്ഡപ പ്രതിഷ്ഠാദിനം ആചരിച്ചു. സമ്മേളനം എസ്.എൻ.ഡി.പി പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗുരുദർശൻവേദി പ്രസിഡന്റ് പി.പി. ദേവൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി എം.എസ്. സന്ദീപ്, വൈസ് പ്രസിഡന്റ് കെ.പി. രാജൻ, വി.ജി. ബിജു, സി.ഡി. പ്രകാശൻ, എൻ.എസ്. ഷൈൻ, ദിലീപ് എന്നിവർ സംസാരിച്ചു. കണ്ണേങ്കാട്‌ ക്ഷേത്രം മേൽശാന്തി അനൂപിന്റെ കാർമ്മികത്വത്തിൽ ഗണപതിഹോമവും ഗുരുപൂജയും നടന്നു.