t

കുറുപ്പംപടി: പാറപ്പുറം തെറ്റിക്കോട്ട് ലെയിൻ റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ് ദാനവും തെറ്റിക്കോട്ടുകാവിന് സമീപത്തുള്ള ഗ്രൗണ്ടിൽ നടന്നു. അസോസിയേഷൻ പ്രസിഡന്റ് ഹാഷിം കേലോത്ത് അദ്ധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയംനേടിയ അയ്യപ്പൻ, മിലാഷ പർവീൻ, റുമാന ഫാത്തിം, അപർണ്ണ പി. രാജ്, ഹന്ന നഹാൻ എന്നിവർക്ക് വാർഡ് കൗൺസിലർ പി.എ. സിറാജ് അവാർഡുകൾ വിതരണം ചെയ്തു.

സെക്രട്ടറി അബ്ദുൽ ഖാദർ പി.എം.,​ ട്രഷറർ എസ്.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഓണസദ്യയും നടന്നു. അസോസിയേഷൻ മുൻ പ്രസിഡന്റ് മുഹമ്മദ് യാർഷിൻ, മുൻ സെക്രട്ടറി എൻ. ജയകുമാർ, കെ.പി. മക്കാർ, ദിനൂപ് ആർ. നായർ, സക്കീർഖാൻ, മുരളി എ.ആർ., സമദ് പി.എ., ഹരിപ്രസാദ് എസ്., സാദിഖ് എം.എം., ബാവു പി.ഐ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.