
മരട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വരവ് അറിയിച്ചുകൊണ്ട് തൃപ്പൂണിത്തുറ നിയോജക മണ്ഡലം ജാഥാ കോ-ഓർഡിനേറ്റർ ആന്റണി ആശാൻപറമ്പിലിന്റെ നേതൃത്വത്തിൽ പദയാത്ര നടത്തി. മെഡിക്കൽ സെന്റർ ഹോസ്പിറ്റൽ പരിസരത്ത് നിന്നാരംഭിച്ച ജാഥ കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം കെ.ബി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പാലാരിവട്ടം സർക്കിളിൽ ജാഥ സമാപിച്ചു.