snvhss

പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളും പറവൂർ പൊലീസും സംയുക്തമായി ഒറ്റ കാൻവാസിൽ ലഹരിവിരുദ്ധ ചിത്രങ്ങൾ വരച്ചു. ലഹരിവിരുദ്ധ സന്ദേശവും ചിത്രരചനയും പറവൂർ ഇൻസ്പെക്ടർ ഷോജോ വർഗീസ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് ലഹരിവിരുദ്ധ ജാഥ ഫ്ളാഗ്ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ സി.കെ. ബിജു, ആർ. രമ്യ തുടങ്ങിയവർ സംസാരിച്ചു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ സി.ആർ. ഭാഗ്യരാജ് ലഹരി വിരുദ്ധ ക്ളാസെടുത്തു.