കളമശേരി: കളിക്കളം സജീവമാക്കുക, നാട്ടിൻ പുറങ്ങളിൽ കൂട്ടായ്മ ഉറപ്പു വരുത്തുക, സാമൂഹ്യ വിരുദ്ധ ചിന്തകളെ അകറ്റി ക്രിയാത്മക യുവതയെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ മന്ത്രി പി. രാജീവ് കളമശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന യുവതയ്ക്കാെപ്പം കളമശേരിയുടെ സംഘാടക സമിതി ഓഫീസ് തുറന്നു. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. എച്ച്. സുബൈർ അദ്ധ്യക്ഷനായി. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടൻ വെബ് സൈറ്റ് പ്രകാശിപ്പിച്ചു. ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, ആലങ്ങാട് ബ്ലോക്ക് പ്രസിഡന്റ് രമ്യ തോമസ്, കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു തുടങ്ങിയവർ സംസാരിച്ചു.