മൂവാറ്റുപുഴ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേൻ ഒഫ് കേരള മൂവാറ്റുപുഴ മേഖല കുടുംബ സംഗമവും 8-ാ മത് വാർഷികവും 23 മുതൽ 25വരെ മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺഹാൾ ഗ്രൗണ്ടിൽ നടക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ പി.എ.അലിസൺ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് വൈകിട്ട് 6.30ന് ദീപാലങ്കാരങ്ങളുടെ ഉദ്ഘാടനം മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ് നിർവഹിക്കും. 23ന് രാവിലെ 10ന് അസോസിയേഷൻ മേഖല പ്രസിഡന്റ് പി.എ. അലിസൺ പതാക ഉയർത്തും. വൈകിട്ട് 5ന് സമ്മേളനം നഗരസഭാ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്യും. 24ന് വൈകിട്ട് 5ന് സാംസ്‌കാരിക സമ്മേളനം ശ്രീമൂലനഗരം മോഹനൻ ഉദ്ഘാടനം ചെയ്യും. 25ന് രാവിലെ 10 ന് മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ കുടുംബ സംഗമം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ.സത്താർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. വെബ്‌സൈറ്റ് ഉദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എയും വിദ്യാഭ്യാസ അവാർഡ് വിതരണം കൺസ്യൂമർഫെഡ് വൈസ്‌ ചെയർമാൻ പി.എം.ഇസ്മയിലും നിർവഹിക്കും.