മൂവാറ്റുപുഴ: നിള കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴക്കാവ് സങ്കീർത്തന ഓഡിറ്റോറിയത്തിൽ സർഗോത്സവ് - 2022 സംഘടിപ്പിച്ചു. പെൻസിൽ ഡ്രോയിംഗ്, കളർ ചിത്രരചന, കഥ, കവിത ഇനങ്ങളിൽ എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി, ഡിഗ്രി, ജനറൽ വിഭാഗങ്ങളിലായി 82 പേർ പങ്കെടുത്തു. നിള പ്രസിഡന്റ്‌ എൻ. ശിവദാസൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.