
കാലടി : ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രനയത്തിനെതിരെ നീലീശ്വരത്ത് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. എൻ.ആർ.ജി വർക്കേഴ്സ് യൂണിയൻ അങ്കമാലി മേഖല വൈസ് പ്രസിഡന്റ് ടി.പി. വേണു ഉദ്ഘാടനം ചെയ്തു. ആനി ജോസ് അദ്ധ്യക്ഷയായി. ലോക്കൽ സെക്രട്ടറി കെ.കെ. വത്സൻ, പി.ജെ. ബിജു, സി.എസ്. ബോസ്, സീതാദേവി, ശാരദ വിജയൻ, പി.എ.ജോയ്, വിജി റെജി, ഷിബു പറമ്പത്ത്, സതി ഷാജി എന്നിവർ സംസാരിച്ചു.
കാലടി പഞ്ചായത്ത് കമ്മിറ്റി മാണിക്കമംഗലം പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ കാലടി ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ഇൻ-ചാർജ് അഡ്വ.എം. വി. പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.വി. സുഭാഷ് അദ്ധ്യക്ഷനായി. ബേബി കാക്കശ്ശേരി, എം. കെ. വിജയൻ എന്നിവർ സംസാരിച്ചു.