തൃക്കാക്കര: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് ധർണ്ണ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം ദിനകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. യൂസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ചിത്രഭാനു,സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി റ്റി. വേലായുധൻ,സംസ്ഥാന കമ്മിറ്റി അംഗം പി.ജെ സെബാസ്റ്റ്യൻ,ജോയിൻ കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.എ ഹുസൈൻ,വനിതാ സെക്രട്ടറി ലൈലമ്മ ജോർജ്, ജില്ലാ സെക്രട്ടറി എൻ. ജയദേവൻ,കെ.എം. പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.