anil
പ്രതി അനിൽ

പെരുമ്പാവൂർ: കാർ വർക്ക്ഷോപ്പിൽനിന്ന് മോട്ടോർ മോഷ്ടിച്ച യുവാവിനെ പിടികൂടി. ആട്ടായംവീട്ടിൽ അനിലിനെയാണ് (41) പൊലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച ഇരിങ്ങോൾ പട്ടാൽഭാഗത്തുള്ള കാർ വർക്ക്ഷോപ്പിൽനിന്നാണ് മോട്ടോർ മോഷ്ടിച്ചത്. ഇൻസ്‌പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐമാരായ ബിനോയ്, ജോയി, എ.എസ്.ഐ ജയചന്ദ്രൻ, എസ്.സി.പി.ഒ മനാഫ്, സി.പി.ഒ സുബൈർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.