മൂവാറ്റുപുഴ: ലഹരി വിരുദ്ധറാലിയുടെ ഭാഗമായി മൂവാറ്റുപുഴ ഗവൺമെന്റ് ടി.ടി.ഐയിലെ യു.പി സ്കൂൾ വിദ്യാർത്ഥികൾ നഗരസഭയിലെ വിവിധ സ്കൂളുകൾ സന്ദർശിച്ച് ലഹരി വിരുദ്ധപരിപാടികൾ അവതരിപ്പിച്ച്,​ സന്ദേശം കൈമാറി. ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.പി.എൽദോസ് നിർവഹിച്ചു. വാർഡ് കൗൺസിലർ രാജശ്രീ രാജു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസി‌ കുര്യാക്കോസ്, ടി.ടി.ഐ പ്രിൻസിപ്പൽ ടി.യു. സാറാമ്മ എന്നിർ സംസാരിച്ചു. അദ്ധ്യാപകരായ പി. ശ്രീകല, എം.ആർ. അമ്പിളി, പി.എസ്. ലിജിമോൾ, എസ്. രവി, കെ.പി. അസീസ് എന്നിവർ നേതൃത്വം നൽകി.