
ആലുവ: ആലുവ ബാങ്കേഴ്‌സ് ക്ലബ്ബിന്റെ ഓണാഘോഷം ചലച്ചിത്ര ഗാനരചയിതാവ് വിനായക് ശശികുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി. ജോയ് അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.മോഹനൻ, ജി. സുബ്രഹ്മണ്യൻ, എസ്. നന്ദകുമാർ, ടിനു തോമസ്, പ്രോഗ്രാം കൺവീനർ എം.കെ. അശോകൻ, സദാനന്ദൻ പാറാശ്ശേരി എന്നിവർ സംസാരിച്ചു. ഓണപ്പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ എച്ച്.ഡി.എഫ്.സി ബാങ്കിനുള്ള സമ്മാനം വിനായക് ശശികുമാറും സർട്ടിഫിക്കറ്റ് കെ.എൻ. മോഹനനും സമ്മാനിച്ചു. ദേശം ചെറിയത്ത് ടീം അവതരിപ്പിച്ച തിരുവാതിരയും നടന്നു.