തൃപ്പൂണിത്തുറ: വിദ്യാരംഗം കലാസാഹിത്യ വേദി എറണാകുളം ജില്ലാ പ്രവർത്തന ഉദ്ഘാടനവും നാടൻപാട്ട് ശില്പശാലയും കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ, ചിത്രകാരൻ ബോണി തോമസ്, നാടൻപാട്ട് കലാകാരൻ ഷാൻ കുമാർ എന്നിവർ മുഖ്യാതിഥികളായി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ മുഖ്യ പ്രഭാഷണം നടത്തി. ഡയറ്റ് പ്രിൻസിപ്പൽ ദീപാ ജി, എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസർ ജോസ് പെറ്റ് ജേക്കബ്, എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുധർമ എ.ആർ, ആലുവ വിദ്യാഭ്യാസ ഓഫീസർ സി.സി കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ കോ-ഓർഡിനേറ്റർ വിനീത് സി. വിജയൻ സ്വാഗതവും ജില്ലാ ജോയിന്റ് കോ ഓർഡിനേറ്റർ സിംല കാസിം നന്ദിയും പറഞ്ഞു.