
കരുമാല്ലൂർ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം കരുമാല്ലൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബരജാഥ നടത്തി. മാഞ്ഞാലി പി.എ. അബ്ദു നഗറിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്‌റ്റൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം. അലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ എ.എം. അബൂബക്കർ, വി.ഐ. കരീം, കെ.ആർ. നന്ദകുമാർ, പി.എ. സക്കീർ, എ.ബി. അബ്ദുൾ ഖാദർ, റഷീദ് കൊടിയൻ, കെ.എ. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.