പെരുമ്പാവൂർ: ആലുവ - മൂന്നാർ റോഡിലെ മരണകുഴികൾ അടിയന്തരമായി അടയ്ക്കുക, റോഡുകൾ റീടാറിംഗ് നടത്തി ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ഡി.പി.ഐ പെരുമ്പാവൂർ കുന്നത്തുനാട് നിയോജക മണ്ഡലം സംയുക്ത കമ്മിറ്റി വ്യാഴാഴ്ച രാവിലെ 10ന് പെരുമ്പാവൂരിൽ നഗര സ്തംഭനസമരം നടത്തുമെന്ന് ഭാരവാഹികളായ എം.എ ഷിഹാബ്, സനൂപ് പട്ടിമറ്റം, പ്രൊഫ. എൻ.എ അനസ്, വിൽസൺ പാലക്കാപ്പിള്ളി, ഹനീഫ രായമംഗലം എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്യും.