
കൂത്താട്ടുകുളം: സമഗ്രശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് ഓഫീസ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവത്തിലെ ഷോർട്ട് ഫിലിം മത്സരത്തിൽ ആറൂർ ഗവ.ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അഡോൺ ഫിലിപ്പും ടീമും ജില്ലയിൽ ഒന്നാംസ്ഥാനം നേടി. 'പതാക" എന്ന പേരിലുള്ള ചിത്രം ജെറാൾഡ് ഫിലിപ്പാണ് സംവിധാനം ചെയ്തത്.
പാലക്കുഴ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.ജയ ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കൻ, ബി.പി.സി ബിനോയ് കെ.ജോസഫ്,
ഹെഡ്മിസ്ട്രസ് എൻ.യു. സുധ, മിനിമോൾ എബ്രാഹം, എസ്.സജിത തുടങ്ങിയവർ സംസാരിച്ചു.