
മൂവാറ്റുപുഴ: തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തികൾ വെട്ടിക്കുറച്ച് പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം. തൊഴിലാളി വിരുദ്ധനിയമം പിൻവലിക്കുക, വെട്ടിച്ചുരുക്കിയ വിഹിതം പുനഃസ്ഥാപിക്കക, കൂലി 600 രൂപയാക്കുക, 200 തൊഴിൽ ദിനം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.
തൊഴിലുറപ്പ് തൊഴിലാളികൾ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് തലത്തിൽ കേന്ദ്രസർക്കാർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ആവോലി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവോലി പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം യൂണിയൻ ഏരിയ സെക്രട്ടറി സജി ജോർജ് ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് സിനി സത്യൻ അദ്ധ്യക്ഷത വഹിച്ചു.
ആയവന വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചൽപ്പെട്ടി പോസ്റ്റ് ഓഫീസിലേക്ക് മുന്നിലേക്ക് നടന്ന സമരം കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വില്ലേജ് പ്രസിഡന്റ് ഷീല സാബു അദ്ധ്യക്ഷത വഹിച്ചു. മാറാടി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറാടി പോസ്റ്റ് ഓഫീസിലേക്ക് മുന്നിലേക്ക് നടന്ന സമരം ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ ഉദ്ഘാടനം ചെയ്തു. സി.എൻ. രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു.
മുളവൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളവൂർ പോസ്റ്റ് ഓഫീസിലേക്ക് മുന്നിലേക്ക് നടന്ന സമരം സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് സുഹറ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പായിപ്ര വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിലേക്ക് മുന്നിലേക്ക് നടന്ന സമരം എം.ആർ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വില്ലേജ് സെക്രട്ടറി എം.എ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.