തൃക്കാക്കര: പെൻഷൻകാരുടെ വിഷയങ്ങൾ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണമെന്ന് മുസ്ലിംലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജീദ് ആവശ്യപ്പെട്ടു. കേരള സർവീസ് പെൻഷനേഴ്സ് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം എറണാകുളം ജില്ലാ കമ്മറ്റി സംഘടിപ്പിച്ചിട്ടുള്ള കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ പെൻഷൻകാരുടെ നിർത്തലാക്കിയ ക്ഷാമബത്ത പുന:സ്ഥാപിക്കുക,കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.
മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി പറക്കാട്ട് ഹംസ, ജില്ലാ സെക്രട്ടറി പി.എ. അഹമ്മദ് കബീർ, ആലുവ മണ്ഡലം പ്രസിഡന്റ് എം.കെ.എ ലത്തീഫ്, തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ഹംസ മൂലയിൽ, ജനറൽ സെക്രട്ടറി പി.എം. യൂസുഫ്, തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി, സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പീരു പി. മുഹമ്മദ്, പെൻഷനേഴ്സ് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ.പി. ഇബ്രാഹിം, ജില്ലാ പ്രസിഡന്റ് പി.എം. നൗഷാദ്, പെൻഷനേഴ്സ് ലീഗ് കോതമംഗലം മണ്ഡലം പ്രസിഡന്റ് കെ.എം. അലിയാ, ജില്ലാ ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ്, ട്രഷറർ അഡ്വ. മുഹമ്മദ് അഷറഫ് എന്നിവർ പ്രസംഗിച്ചു.