inag

കൊച്ചി: നാടകങ്ങൾക്ക് സാമൂഹിക രൂപീകരണത്തിൽ വലിയ പങ്ക് നിർവഹിക്കാനുണ്ടെന്ന് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. കെ.സി.ബി.സി നാടകമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലാരിവട്ടം പി.ഒ.സി യിൽ നടന്ന ചടങ്ങിൽ നാടകാചാര്യൻ സി.എൽ. ജോസിനുള്ള കെ.സി.ബി.സിയുടെ ആദരം ജയപ്രകാശ് കുളൂർ അർപ്പിച്ചു. നടൻ കൈലാഷ്, പ്രൊഫ.അജു നാരായണൻ, ദിവ്യദർശ്, നിർമാതാവ് ജോളി ജോസഫ്, മോൺ.ജോർജ് കുരുക്കൂർ, ഫാ.ജേക്കബ് പാലക്കാപ്പിള്ളി, ഫാ.എബ്രഹാം ഇരിമ്പിനിക്കൽ എന്നിവർ സംസാരിച്ചു. തുടർന്ന് മത്സരനാടക വിഭാഗത്തിൽ കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി അരങ്ങേറി. എല്ലാ ദിവസവും വൈകിട്ട് 6 മണിക്കാണ് പരിപാടി. 30 ന് സമാപിക്കും.