തൃപ്പൂണിത്തുറ: വടക്കേക്കോട്ട മെട്രോ സ്റ്റേഷന്റെ അകത്ത്‌ സ്ഥാപിച്ചിട്ടുള്ള ഹിന്ദു വംശഹത്യ നടത്തിയ മതഭീകരവാദി വാരിയംകുന്നന്റെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടു ഇന്ന് വൈകിട്ട് നടക്കുന്ന "പ്രതിഷേധ സംഗമം" ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വൽസൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും. 5 മണിക്ക് വടക്കേക്കോട്ട സ്റ്റേഷനിലെ വിവാദ ചുവർ ചിത്രം സന്ദർശിച്ചതിന് ശേഷമാണ് അദ്ദേഹം സമ്മേളന നഗരിയായ ലായം കൂത്തമ്പലത്തിലെ പ്രതിഷേധ സംഗമത്തിൽ എത്തുന്നത്.