മരട്: മുദ്രാബാങ്ക് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽനിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. നോർത്ത് പറവൂർ ചേന്ദമംഗലം വള്ളിയാട്ടിൽ ഹൗസിൽ വിപിൻ മോഹനാണ് (35) അറസ്റ്റിലായത്. ഒരു മാസമായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ മൂവാറ്റുപുഴയിലെ വാടകവീട്ടിൽനിന്ന് മരട് എസ്.എച്ച്.ഒ എസ്. സനലിന്റെ നേതൃത്വത്തിൽ എസ്.ഐ റിജിൽ എം. തോമസ്, സി.പി.ഒമാരായ അരുൺരാജ്, വിനോദ് വാസുദേവൻ, പ്രശാന്ത് ബാബു എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്.