ആലുവ: 26 വർഷം എം.എൽ.എയായിരുന്ന കെ. മുഹമ്മദാലിയുടെ നിര്യാണത്തിൽ അൻവർ സാദത്ത് എം.എൽ.എ അനുശോചിച്ചു. ആലുവയുടെ വികസനത്തിൽ ഒത്തിരി സംഭാവനകൾ നൽകിയ ജനപ്രതിനിധിയും കോൺഗ്രസ് നേതാവുമായിരുന്നു കെ. മുഹമ്മദാലിയെന്ന് എം.എൽ.എ പറഞ്ഞു.