
പറവൂർ: റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് പറവൂർ ജ്യൂസ്ട്രീറ്റ് തെക്കിനേടത്ത് ടി.വി. ജോസ് (70) മരിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെ ദേശീയപാതയിൽ മാർക്കറ്റിന് സമീപമായിരുന്നു അപകടം. മാർക്കറ്റിലെ കടയിലെ ജീവനക്കാരനാണ്. ഇവിടെനിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു. അഴീക്കോട് നിന്ന് മൂവാറ്റുപുഴയിലേക്ക് മത്സ്യവുമായി പോയ വാഹനമാണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ ജോസിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടരക്ക് പറവൂർ സെന്റ് തോമസ് കോട്ടക്കാവ് പള്ളി സെമിത്തേരിയിൽ.