ആലുവ: മുൻ എം.എൽ.എ കെ. മുഹമ്മദാലിക്ക് അന്ത്യോമപചാരം അർപ്പിക്കാൻ നിരവധി പ്രമുഖരെത്തി. മന്ത്രിമാരായ പി. രാജീവ്, എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ ബെന്നി ബഹന്നാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, എം.എൽ.എമാരായ അൻവർ സാദത്ത്, കെ. ബാബു, ടി.ജെ. വിനോദ്, എൽദോസ് കുന്നപ്പിള്ളി, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മേയർ എം. അനിൽകുമാർ, ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, ബാംബൂ കോർപ്പറേഷൻ ചെയർമാൻ ടി.കെ. മോഹനൻ, ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണൻ, എൻ. വേണുഗോപാൽ, അബ്ദുൾ മുത്തലിബ്, തോപ്പിൽ അബു തുടങ്ങിയവർ അന്ത്യേമോപചാരം അർപ്പിച്ചു.
ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ എ, ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ ജോൺ എന്നിവർ ചേർന്ന് മൃതദേഹത്തിൽ കോൺഗ്രസ് പതാക പുതപ്പിച്ചു.