കൊച്ചി: എറണാകുളം ക്ഷേത്രസമിതിയുടെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ 26 മുതൽ ഒക്ടോബർ അഞ്ചുവരെ വിപുലമായ പരിപാടികളോടെ എറണാകുളം ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷിക്കും. നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം 26ന് കലാമണ്ഡലം ക്ഷേമാവതി നിർവഹിക്കും. ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനാകും. സരസ്വതി മണ്ഡപത്തിൽ ദിവസവും വിശേഷപൂജകൾ, വിളക്കുവയ്പ്പ്, നൃത്തസംഗീത സായാഹ്നം എന്നിവ ഉണ്ടാകും. ഏലൂർ ബിജുവിന്റെ ശിഷ്യരായ എറണാകുളം ഗൗരീശങ്കര വാദ്യകലാലയത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന സോപാനസംഗീതവും ആർ.എൽ.വി ഷാലിന്റെ ശിഷ്യർ അവതരിപ്പിക്കുന്ന പാഞ്ചാരിമേളവും ഉണ്ടായിരിക്കും. പൂജവയ്പ്പ് ഒക്ടോബർ 2ന് വൈകിട്ട് 5.30നും വിദ്യാരംഭം അഞ്ചാംതീയതി രാവിലെയും ആരംഭിക്കും.