
കളമശേരി: എസ്.എൻ.ഡി.പി യോഗം 986-ാം നമ്പർ ശാഖയിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധിയോടനുബന്ധിച്ച് ദീപാർപ്പണത്തോടെ ഉപവാസ യജ്ഞം നടത്തി. ബിനിൽ വൈക്കം മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് പവിത്രൻ, സെക്രട്ടറി എം.പി. അനിരുദ്ധൻ, വൈസ് പ്രസിഡൻ്റ് കെ.കെ വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.
കങ്ങരപ്പടി: 95-ാമത് ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണത്തോടനുബന്ധിച്ച് കങ്ങരപ്പടി 213-ാം നമ്പർ ശാഖാ അങ്കണത്തിൽ ഗുരുദേവമണ്ഡപ നടയിൽ നടന്ന ഉപവാസ യജ്ഞത്തിൽ നാരായണ ഋഷി സ്വാമികൾ മുഖ്യ പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് ശേഷം സമാധി പൂജയും അന്നദാനവും നടത്തി.
മഞ്ഞുമ്മൽ: ഏലൂർ മഞ്ഞുമ്മൽ എസ്.എൻ.ഡി.പി യോഗം 1071 നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടന്ന ഗുരുദേവ സമാധി ദിനാചരണ പരിപാടികൾ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഗുരുപൂജ, ഉപവാസം, പൂമൂടൽ, മഹാസമാധി പൂജ എന്നീ ചടങ്ങുകൾ നടന്നു. ശാഖാ പ്രസിഡൻ്റ് എം.വി. അനിൽകുമാർ, സെക്രട്ടറി ടി.വി ബാലകൃഷ്ണൻ, വൈസ് പ്രസിഡൻറ് സുജാത മനോഹരൻ, നഗരസഭ ചെയർമാൻ എ .ഡി .സുജിൽ, വൈസ് ചെയർപേഴ്സൺ ലീലാ ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ബി.രാജേഷ്, ദിവ്യ നോബി തുടങ്ങിയവർ പങ്കെടുത്തു.