കൊച്ചി: സ്റ്റാൻഫോർഡ് സീഡ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സീഡ് സ്പാർക്ക് പ്രോഗ്രാമിന് ടൈ കേരള കേരളത്തിലെ 10 സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തു.
വളരുന്ന സംരംഭക, സ്റ്റാർട്ടപ്പുകൾക്കായി സ്റ്റാൻഫോർഡ് സർവകലാശാല നടത്തുന്ന അഞ്ച് മാസത്തെ ഓൺലൈൻ പ്രോഗ്രാമാണ് സ്റ്റാൻഫോർഡ് സീഡ് സ്പാർക്ക്. ആശയങ്ങൾ വിപുലീകരിക്കുന്നതിനും ശൃംഖല വളർത്താനും ബിസിനസ് മികവ് വർദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം.
ഫെമിസേഫ്, ഫോ ഫുഡ്‌സ്, ടെയിൽ ടെല്ലേഴ്‌സ്, ഹാപ്പിമൈൻഡ്‌സ്, ക്ലൂഡോട്ട്, വെക്‌സോ, ക്വിക്ക് പേ, എനേബിൾ ഐഎസ്റ്റി, ടുട്ടിഫ്രുട്ടി, മൈൻഡ്‌കെയർ ഡോക് എന്നിവയെയാണ് നൂറിലധികം എൻട്രികളിൽ നിന്ന് തിരഞ്ഞെടുത്തതെന്ന് ടൈ കേരള എക്‌സിക്യുട്ടീവ് ഡയറക്ടർ അരുൺ നായർ പറഞ്ഞു.