
കൊച്ചി: ശ്രീനാരായണഗുരുദേവന്റെ 95ാമത് മഹാസമാധിയോടനുബന്ധിച്ചുള്ള ഉപവാസ യജ്ഞം കടവന്ത്ര മട്ടലിൽ ക്ഷേത്രാങ്കണത്തിൽ കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ നിർവഹിച്ചു.
യോഗത്തിൽ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. ടി.കെ. പത്മനാഭൻ, കടവന്ത്ര ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരിനാരായണൻ, ട്രഷറർ പി.വി. സാംബശിവൻ, വൈസ് പ്രസിഡന്റ് എ.എം. ദയാനന്ദൻ, ഭാമ പത്മനാഭൻ, മണി ഉദയൻ എന്നിവർ സംസാരിച്ചു.
ഗുരുപൂജകൾക്ക് മേൽശാന്തി ശ്രീരാജ് കാർമ്മികത്വം വഹിച്ചു. സമൂഹ പ്രാത്ഥനകൾക്ക് വനിതാ സംഘം നേതൃത്വം നൽ. ശ്രീനാരായണ ചിന്തകനായ ഡോ. ബിനോയ് പ്രഭാഷണവും ഗുരുസന്ദേശവും നൽ. ഉപവാസ സമാപനവും പ്രസാദ വിതരണവും വൈകീട്ട് ദീപക്കാഴ്ചയും നടന്നു.