പള്ളുരുത്തി: ശ്രീ ധർമ്മ പരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു സമാധി ആചരിച്ചു. രാവിലെ ക്ഷേത്രത്തിൽ ഗുരുപൂജയും സമൂഹപ്രാർത്ഥനയും നടന്നു. പ്രസിഡന്റ് സി.ജി.പ്രതാപൻ പതാക ഉയർത്തി തുടർന്ന് ബിബിൻ മാസ്റ്ററും സംഘവും അവതരിപ്പിച്ച ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കരണവും സമൂഹസദ്യയും നടന്നു. സ്കൂൾ മാനേജർ എ.കെ. സന്തോഷ്, ദേവസ്വം മാനേജർ കെ.ആർ. വിദ്യാനാഥ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.