adwaithasramam
ആലുവ അദ്വൈതാശ്രമത്തിൽ ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയുടെയും മേൽശാന്തി പി.കെ. ജയന്തന്റെയും കാർമ്മികത്വത്തിൽ നടന്ന മഹാസമാധി പൂജ

ആലുവ: ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശത്താൽ പവിത്രമായ ആലുവ അദ്വൈതാശ്രമത്തിൽ മഹാസമാധിദിനം ഭക്തിസാന്ദ്രമായി ആചരിച്ചു. രാവിലെ മുതൽ നൂറുകണക്കിന് ശ്രീനാരായണീയരാണ് പങ്കാളികളാകാനെത്തിയത്.

ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി പി.കെ. ജയന്തൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രഭാത പൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. സ്വാമി ധർമ്മചൈതന്യ നയിച്ച സത്സംഗം, ജപയജ്ഞം, മഹാശാന്തി ഹവനം എന്നിവയും നടന്നു. വൈകിട്ട് മൂന്നിന് മഹാസമാധി പൂജ ആരംഭിച്ചതോടെ വലിയ ഭക്തജന പ്രവാഹമായിരുന്നു. തുടർന്ന് പ്രസാദ വിതരണവും നടന്നു.

എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, ടി.എസ്. അരുൺ, വിവിധ ശ്രീനാരായണീയ സംഘടന ഭാരവാഹികളായ പി.എസ്. ബാബുറാം, എം.വി. മനോഹരൻ, കെ.എൻ. ദിവാകരൻ, പി.എസ്. ഓംകാർ എന്നിവരും മഹാസമാധി പൂജ ഉൾപ്പെടെയുള്ള വിവിധ ചടങ്ങുകളിൽ സംബന്ധിച്ചു.