ചോറ്റാനിക്കര : എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക യൂണിയൻ 3155-ാം നമ്പർ ശാഖയിലെ പാർപ്പാക്കോട് ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നടന്ന മഹാസമാധി ദിനാചാരണ ചടങ്ങുകൾ യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ കെ.പി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ കെ.കെ. സജ്ജൻ സ്വാഗതം ആശംസിച്ചു. ഉപവാസ യജ്ഞത്തിന് സെക്രട്ടറി കെ.എൻ. പ്രദീപ്‌, വനിതാ സംഘം ഭാരവാഹികളായ കുമാരി മോഹൻ, ഉഷമോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി. വൈക്കം സ്മിതയുടെ ഗുരുദേവ പ്രഭാഷണം ഉണ്ടായിരുന്നു. വിശ്വശാന്തി സമ്മേളനത്തിൽ ഫാ. ജെയിംസ് മല്ലപ്പള്ളി, സുൾഫിക്കർമൗലവി, എൻ.എം. ബിനു തുടങ്ങിയവർ സംസാരിച്ചു.