
പള്ളുരുത്തി: കച്ചേരിപ്പടി ശ്രീനാരായണ ആദർശ യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗുരു സമാധി ദിനാചരണ ചടങ്ങ് ഗായകൻ പ്രദീപ് പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.ആർ. ഷിബു, സെക്രട്ടറി എസ്. സജീവൻ, ട്രഷറർ ജിതേഷ്, ഹരിക്കുട്ടി സ്വാമി, എൻ.ആർ. ഷിനിൽ, കുട്ടൻ പാട്ടത്തിൽ, സുജിത്ത്, കെ.എസ്.ഷൈൻ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ഗുരുപൂജയും പ്രാർത്ഥനയും സമൂഹസദ്യയും നടന്നു.