kezhakkapuram-sndp-copy

പറവൂർ: കിഴക്കേപ്രം എസ്.എൻ.ഡി.പി ശാഖയിൽ ഗുരുദേവ സമാധിദിനാചരണത്തോടനുബന്ധിച്ച് അർച്ചന, ഗുരുദേവകൃതികളുടെ പാരായണം, പ്രാർത്ഥന, പ്രഭാഷണം, അന്നദാനം എന്നിവ നടന്നു. രാജീവ് നെടുകപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. അൻസ അജീസ് അദ്ധ്യക്ഷത വഹിച്ചു. ഡി.ബാബു, ഡി.പ്രസന്നകുമാർ, ജലജ മനോഹരൻ, സി.ആർ.സുഭാഷ് എന്നിവർ സംസാരിച്ചു.