പറവൂർ: നാടക് എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാടകവേദിയിലെ സ്ത്രീ സാന്നിധ്യം എന്ന വിഷയത്തിലെ സെമിനാർ ഡോ.എൻ.രേണുക ഉദ്ഘാടനം ചെയ്തു. വിനിത ചോലയാർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.പ്രിയത രതീഷ്, സംഘാടക സമിതി ചെയർമാൻ എൻ.എം.പിയേഴ്സൺ, മോഹൻ കൃഷ്ണൻ, വസന്ത ഉണ്ണി എന്നിവർ സംസാരിച്ചു. ഒക്ടോബർ 8, 9 തീയതികളിൽ പറവൂർ ഗസ്റ്റ് ഹൗസ് ഹാളിലാണ് ജില്ലാ സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടക്കും.