samathi

കാലടി: എസ്. എൻ. ഡി. പി യോഗം കാലടി ശാഖ തോട്ടകം ആർ. ശങ്കർ സമിതി ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവന്റെ സമാധി ഉപവാസയജ്ഞം ജയൻ എൻ. ശങ്കരൻ ഉദ്ഘാടനം ചെയ്തു. എൻ.പി. ചന്ദ്രൻ, എം.ബി.ശേഖരൻ എന്നിവർ സംസാരിച്ചു. ശ്രീനാരായണ ഗുരുദേവ സമാധിയുടെ ഭാഗമായി 2446 ശ്രീമൂലനഗരം ശാഖയിൽ ഉപവാസവും പ്രാർത്ഥനയും നടന്നതായി സെക്രട്ടറി എം.എൻ. ബാബുരാജ് പറഞ്ഞു.