
കൊച്ചി: എസ്.എൻ.ഡി.പി യോഗം പടമുകൾ ശാഖയിലെ സമാധി ദിനാചരണം രാവിലെ ഗുരുപൂജയോട് കൂടി ആരംഭിച്ചു. യൂണിയൻ വൈസ് ചെയർമാൻ സി.വി.വിജയൻ, ശാഖ പ്രസിഡന്റ് കെ.കെ.നാരായണൻ, സെക്രട്ടറി കെ.സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. ആലുവയിലെ ഗുരുധർമ്മ പ്രചാരണ സഭയിലെ അജിത രഘു ഗുരുദേവ പ്രഭാഷണം നടത്തി.