
കൂത്താട്ടുകുളം: ശ്രീനാരായണ ഗുരുദേവന്റെ 95-ാം മഹാസമാധി ദിനം കൂത്താട്ടുകുളം യൂണിയന് കീഴിലെ 22ശാഖകളിലും ഭക്ത്യാദരപൂർവം ആചരിച്ചു. എല്ലാ ശാഖകളിലും ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം, ഉപവാസം, പ്രഭാഷണം, അന്നദാനം എന്നിങ്ങനെ ഭക്തിനിർഭരമായ ചടങ്ങുകൾ നടത്തി. എസ്.എൻ.ഡി.പി യോഗം 224-ാം നമ്പർ കൂത്താട്ടുകുളം ശാഖയിൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം, ഉപവാസം, നീലിമ പാമ്പാടി നടത്തിയ പ്രഭാഷണം, എന്നിവയുണ്ടായി. അന്നദാന സമർപ്പണം സി.പി.സത്യൻ ചേരിക്കവാഴയിൽ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് വി.എൻ.രാജപ്പൻ, സെക്രട്ടറി തിലോത്തമ ജോസ്, വൈസ് പ്രസിഡന്റ് പി.എൻ.സലിംകുമാർ എന്നിവർ നേതൃത്വം നൽകി.
779-ാം നമ്പർ മണ്ണത്തൂർ ശാഖയിലെ സമാധിദിനാചരണ ചടങ്ങുകൾ ക്ഷേത്രം മേൽശാന്തി സന്തോഷ് ശാന്തിയുടെ നേതൃത്വത്തിൽ നടന്നു.
രാവിലെ ഗുരുപൂജ ഗണപതി ഹോമം തുടർന്ന് സമൂഹ പ്രാർത്ഥന
എന്നിവയും ഇതോടനുബന്ധിച്ച് നടന്നു.
മൂന്നുമണിയോടെ നടന്ന സമർപ്പണ ചടങ്ങിന് ശാഖാ പ്രസിഡന്റ് എസ്.അനിൽ, സെക്രട്ടറി പി.എൻ.വിശ്വംഭരൻ, വൈസ് പ്രസിഡന്റ് ജയൻ പോത്തനാട്ടിൽ, ബിജു പി.വിശ്വൻ, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം ലളിത വിജയൻ, വനിതാ സംഘം പ്രസിഡന്റ് സ്മിത വിശ്വംഭരൻ എന്നിവർ നേതൃത്വം നൽകി.