sndp

തൃക്കാക്കര: എസ്.എൻ.ഡി.പി യോഗം 4320 -ാം നമ്പർ തുതിയൂർ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരു സമാധി ദിനാചരണം സംഘടിപ്പിച്ചു. ഷിബു ശാന്തിയുടെ നേതൃത്വത്തിൽ ഗുരുപൂജയും ശ്രീനാരായണ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥനയും നടത്തി.തുടർന്ന് സദാനന്ദൻ ഇടപ്പള്ളി,ബാബുരാജ് വാഴക്കാല എന്നിവരുടെ നേതൃത്വത്തിൽ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് എം.ടി. രാഘവൻ,ശാഖാ സെക്രട്ടറി കെ.കെ. ശശിധരൻ,യൂണിയൻ കമ്മിറ്റി അംഗം എം.കെ സുനിൽ. എന്നിവർ നേതൃത്വം നൽകി.