
പള്ളുരുത്തി: എസ്. എൻ. ഡി. പി യോഗം 2899-ാം നമ്പർ കുമ്പളങ്ങി സൗത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി ദിനം ആചരിച്ചു. രാവിലെ കുമ്പളങ്ങി ഈഴവോദയ സമാജം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച സമാധിദിന ശാന്തിയാത്ര കുമ്പളങ്ങി തെക്ക് ശ്രീനാരായണ ഗുരുവര മഠത്തിൽ സമൂഹപ്രാർത്ഥനയോടു കൂടി സമാപനം കുറിച്ചു. ശ്രീനാരായണ ധർമ്മ പ്രബോധിനി സഭ രക്ഷാധികാരിയും ഹൈക്കോടതി സീനിയർ അഭിഭാഷകനുമായ എൻ.എൻ. സുഗുണപാലൻ മഹാസമാധിദിന സന്ദേശം നൽകി. ശാഖാ പ്രസിഡന്റ് കെ.കെ. ശശികുമാർ , വൈസ് പ്രസിഡന്റ് ടി.പി. സുബാഷ്, സെക്രട്ടറി ശിവദത്ത് പുളിക്കൽ, കെ.എസ്. ശ്രീകാന്ത്, സി.എസ്. ഷനിൽ കുമാർ , വി.വി. സുധീർ , ഭക്തവത്സലൻ ,ടി.പി. മനോഹരൻ , കെ.എ. തങ്കപ്പൻ , സി.എം. ബിജു, എൻ.എസ്. സലിം, ടി.ഡി. ഷൈജു, എ.ആർ. അനീഷ് , സി.ആർ . ഷാബൻ , ടി.എസ്. സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.