vennala

കൊച്ചി: എസ്.എൻ.ഡി.പി യോഗം വെണ്ണല ശാഖ ഗുരുദേവക്ഷേത്രത്തിൽ മഹാസമാധി ദിനം ആചരിച്ചു. ശാഖാ പ്രസിഡന്റ് എ.എം. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഡോ. ആർ.ബോസ്, ഡോ. എം. വി. നടേശൻ എന്നിവർ ഗുരുദേവ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി സി. ഷാനവാസ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ. ആർ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. മഹാസമാധി പൂജയെ തുടർന്ന് ദീപ കാഴ്ച ദീപാരാധനയും നടന്നു.