മൂവാറ്റുപുഴ: മുതിർന്ന ഗ്രന്ഥശാല പ്രവർത്തകനും റിട്ട. ഹെഡ്മാസ്റ്ററുമായ എം.കെ. ഭാസ്കരൻ രചിച്ച വിധുര വിലാപം എന്ന കഥാ സമാഹരത്തിന്റെ പ്രകാശനം പണ്ടപ്പിള്ളി നാഷണൽ ലൈബ്രറി ഹാളിൽ 25ന് വൈകിട്ട് 3.30ന് റിട്ട. ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ പി.സി. ജോണി പ്രകാശനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി അദ്ധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ എസി.എൻ. ബിഎഡ് കോളേജ് മുൻ പ്രിൻസിപ്പൽ എ.പി.രാഘവൻ , ലൈബ്രറി പ്രസിഡന്റ് ടോമി വള്ളമറ്റം, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന, റിട്ട. ഹൈസ്കൂൾ അദ്ധ്യാപകൻ കെ.ഡി. ജോസഫ് എന്നിവർ സംസാരിക്കും. പണ്ടപ്പിള്ളി നാഷണൽ ലൈബ്രറിയുടെ മുൻ പ്രസിഡന്റുകൂടിയാണ് പുസ്തക രചയിതാവ് എം.കെ. ഭാസ്കരൻ