
ആലുവ: ശ്രീനാരായണ ഗുരുദേവ സമാധിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മേക്കാട് ശാഖയിൽ നടന്ന ഉപവാസത്തിൽ നിരവധി ഭക്തർ പങ്കെടുത്തു. ശാഖാ പ്രസിഡന്റ് കെ.ജയപ്രകാശ്, സെക്രട്ടറി എം.കെ.ഭാസ്കരൻ, സതീഷ് കുമാർ, ശാന്ത ഭാസ്കരൻ, ഷീജ നളൻ, കെ.ബി.സജി, എം.പി.സുരേഷ് എന്നിവർ നേതൃത്വം നൽകി.