01

കോലഞ്ചേരി: കോലഞ്ചേരി മേഖലയിൽ സമാധിദിനാചരണം വിപുലം. വിവിധ ശാഖകളിൽ ഗുരുപൂജ, ഉപവാസ പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടന്നു. വടയമ്പാടി ശാഖയിൽ പ്രസിഡന്റ് കെ.ആർ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു, സെക്രട്ടറി എം.കെ. സുരേന്ദ്രൻ, യൂണിയൻ കമ്മിറ്റി അംഗം എം.പ്രഭാകരൻ, വൈസ് പ്രസിഡന്റ് വി.കെ. പദ്മനാഭൻ തുടങ്ങിയവർ നേതൃത്വം നൽകി.

പഴന്തോട്ടം ശാഖയിൽ പ്രസിഡന്റ് കെ.ആർ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. കുമളി ഗുരുദർശന രഘന സമാധിദിന സന്ദേശം നൽകി. സെക്രട്ടറി കെ.പി. മണികണ്ഠൻ, വൈസ് പ്രസിഡന്റ് ടി.എൻ.പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.

കൈതക്കാട് ശാഖയിൽ പ്രസിഡന്റ് എൻ.പി. ബാജി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഒ.വി.രവീന്ദ്രൻ, ടി.പി.തമ്പി, ടി.ബി.തമ്പി, ടി.പി. ശശി തുടങ്ങിയവർ സംസാരിച്ചു.