
പള്ളുരുത്തി: ചെറിയ പുല്ലാര ശാഖയുടെ ആഭിമുഖ്യത്തിൽ സമാധി ദിനത്തിൽ ശാന്തിയാത്ര നടത്തി. എ.ടി.എസ് ഹാൾ പരിസരത്ത് നിന്നാരംഭിച്ച് ശ്രീ നാരായണ നഗറിൽ സമാപിച്ചു. ഭാരവാഹികളായ കെ.വി.അരവിന്ദൻ, പി.ജി.ഹാരിഷ് എന്നിവരുടെ നേതൃത്വത്തിൽ കുടുംബ യൂണിറ്റ്, മൈക്രോ ഫിനാൻസ് അംഗങ്ങളും പങ്കെടുത്തു. തുടർന്ന് സമൂഹസദ്യയും നടന്നു.