
അങ്കമാലി: എസ്.എൻ.ഡി.പി യോഗം അങ്കമാലി ശാഖയിൽ സമാധി ദിനം ആചരിച്ചു. കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ ശാഖയിൽ ഉപവാസ യജ്ഞം നടത്തി. ഉച്ചകഴിഞ്ഞ് സമാധി പൂജം ഗുരുപ്രസാദ വിതരണവുമുണ്ടായി. ശാഖാ പ്രസിഡന്റ് എം.കെ.പുരുഷോത്തമൻ, സെക്രട്ടറി കെ.കെ.വിജയൻ, യൂണിയൻ കമ്മറ്റി അംഗം മനോജ് വല്ലത്തേരി, വനിതാ സമാജം പ്രസിഡന്റ് ജിജി ബാബു, സെക്രട്ടറി ബിന്ദു രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ലീല ചന്ദ്രൻ , യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എ.എസ്. ആശംസ്, സെക്രട്ടറി അഖിൽ ചന്ദ്രൻ കൺവീനർമാരായ ബിന്ദു റജി,അ ഖിൽ രാജൻ എന്നിവർ നേതൃത്വം നൽകി. ബി.ജെ.പി അങ്കമാലി മണ്ഡലം കമ്മിറ്റി ഓഫീസിൽ ഗുരുപൂജ നടത്തി. മണ്ഡലം പ്രസിഡന്റ് മനോജ് നാരായണന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം വി.എസ്.ലക്ഷ്മണൻ ഗുരുദേവ സമാധി സന്ദേശം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി കെ.വി. ബിന്ദു, മുനിസിപ്പൽ കൗൺസിലർമാരായ എ.വി. രഘു, സന്ദീപ് ശങ്കർ മണ്ഡലം സെക്രട്ടറി ജി. ശ്രീകുമാർ, മുനിസിപ്പൽ ജനറൽ സെക്രട്ടറി സുപ്രിയ എന്നിവർ സംസാരിച്ചു. കിടങ്ങൂർ ശാഖയിൽ പ്രാർത്ഥനാ യജ്ഞവും ഉപവാസവും നടന്നു. മൂക്കന്നൂർ സൗത്ത് ശാഖയിൽ പ്രാർത്ഥനായജ്ഞയും ഗുരുപൂജയും നടത്തി.